ഓഡിറ്റോറിയം മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം
കോഴിക്കോട്: ഓഡിറ്റോറിയം മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.ജി. പണിക്കർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും സമർപ്പിച്ച പ്രമേയത്തിൽ ഉന്നയിച്ച ആവശ്യങ്ങളിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, കഴിയുന്നതും വേഗത്തിൽ സെക്രട്ടറിതല ചർച്ചയ്ക്ക് അസോസിയേഷൻ പ്രതിനിധികളെയും ക്ഷണിച്ച് ഓഡിറ്റോറിയം ഉടമകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു, ഫുഡ് സേഫ്റ്റി ഓഫീസർ ജിതിൻ രാജ്, ശുചിത്വ മിഷൻ കോ- ഓർഡിനേറ്റർ ജ്യോതിഷ്, ഓറിയന്റൽ ഇൻഷുറൻസ് ഓഫീസർ രാജീവ്, വെബ് ഡിസൈനർ അജയ് കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ വിശദീകരണങ്ങളും നിർദേശങ്ങളും നൽകി.
സി.വി. ബാലൻ (ആശീർവാദ്), ബഷീർ (ഡ്രീംസ്), രതീഷ് ജയ എന്നിവർ സംസാരിച്ചു. ആശിർവാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അസീസ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. രൂപരാജ് വടകര വാർഷിക റിപ്പോർട്ടും നാസർ സലീന വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ബാബു സ്വാഗതവും
സലാം ബാവ നന്ദിയും പറഞ്ഞു.