ദീപലേഖയുടെത് സർക്കാർ സ്പോൺസേർഡ് മരണം: മുഹമ്മദ് റിയാസ്
വടകര: ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെത് സർക്കാർ സ്പോൺസേർഡ് മരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് എംഎൽഎ പറഞ്ഞു.
അന്യായ സ്ഥലംമാറ്റത്തിൽ മനം നൊന്ത് മരിച്ച വടകര മേപ്പയിൽ സ്വദേശി ദീപലേഖയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെഡിയായി ഇരുന്നോളൂ സ്ഥലംമാറ്റം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ പൊതു ചടങ്ങിൽ പറഞ്ഞത്.
യുഡിഎഫിന് മുമ്പും മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. അവരാരും ഇങ്ങനെ പറഞ്ഞിട്ടില്ല.
ദീപയുടെത് ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ് മൂന്നുമാസമായി ചികിത്സയിലുള്ള അവരെ രാഷ്ട്രീയ വിരോധത്തിൻ്റെ പേരി ലാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥല മാറ്റിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആയിര കണക്കിന് ജീവനക്കാരെയാണ് ഇത്തരത്തിൽ സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെ വാക്ക് തന്നെ യാണ് ഇതിനുള്ള ബലം. വൈരനിര്യാതന ബുദ്ധിയോടെ മനസ്സിന് വലിപ്പമില്ലാത്ത ചിലരുടെ താൽപ്പര്യങ്ങൾക്ക് ഊർജം പകർന്നത് മുഖ്യമന്ത്രിയുടെ വാക്കുകളാണ് ദീപയുടെ മരണത്തിന് കാരണം. കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ മനസ്സിന് വലിപ്പമില്ലെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.