കോഴിക്കോട്: ജില്ലയിൽ കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രം, പോലൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. ഹിന്ദുമതം ആചരിക്കുന്ന ആളുകൾ ജൂലൈ 30 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കും.
ബിലാത്തികുളം ശിവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികൾ ജൂലൈ 26 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മീഷണര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം.
അപേക്ഷാഫോം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0495-2374547.

