മാളവിക ജി. നായര്‍ അസി. കലക്ടർ

കോഴിക്കോട്: ജില്ല അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായര്‍ ചുമതലയേറ്റു. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ ഇവര്‍ 2025 ബാച്ച് ഐ.എ.എസുകാരിയാണ്. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍നിന്ന് ബാച്ച്‌ലര്‍ ഓഫ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ മാളവിക ജി. നായര്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമീഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000