തദ്ദേശ സ്ഥാപന വോട്ടർ പട്ടികയിൽ ജില്ലയിൽ 2479793 വോട്ടർമാർ


സ്ത്രീകൾ-1302125 പുരുഷന്മാർ-1177645 ട്രാൻസ്ജെൻഡർ-23

കോഴിക്കോട്: ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ
കോഴിക്കോട് ജില്ലയിൽ
ആകെയുള്ള വോട്ടർമാരുടെ എണ്ണം
2479793.
ഇതിൽ സ്ത്രീകൾ 1302125 ഉം പുരുഷന്മാർ 1177645 ഉം ട്രാൻസ്ജെൻഡർ 23 ഉം ആണ്. 

2024 ജനുവരി ഒന്നിനോ  അതിനു മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടിക തയാറാക്കിയത്. 

കരട് വോട്ടർ പട്ടിക സംബന്ധിച്ച് ജൂൺ 21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ) അന്തിമ വോട്ടർ പട്ടിക തയാറാക്കിയത്. പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

ഇആർഒയുടെ തീരുമാനത്തിനെതിരെ തദ്ദേശവകുപ്പ് ജില്ലാ ജോയിൻ്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം.  ഇആർഒയുടെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്. 

കോഴിക്കോട് ജില്ലയിൽ ആകെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് (ഗ്രാമപഞ്ചായത്തുകൾ-70, ബ്ലോക്ക് പഞ്ചായത്തുകൾ-12,
ജില്ലാ പഞ്ചായത്ത്-1, മുനിസിപ്പാലിറ്റികൾ-7,
മുനിസിപ്പൽ കോർപ്പറേഷൻ-1).

ഇതിൽ എല്ലാം കൂടി ചേർന്ന് 1762 വാർഡുകൾ ഉണ്ട്. 
ഗ്രാമപഞ്ചായത്തുകളിൽ 1226 വാർഡുകളും ബ്ലോക്ക് പഞ്ചായത്തുകളിൽ 169 വാർഡുകളും ജില്ലാ പഞ്ചായത്തിൽ 27 വാർഡുകളും മുനിസിപ്പാലിറ്റികളിൽ 265 വാർഡുകളും മുൻസിപ്പൽ കോർപ്പറേഷനിൽ 75 വാർഡുകളുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *