ഉപതെരഞ്ഞെടുപ്പ് ഫലം നാളെ
കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശഭരണ വാർഡുകളിലേക്കുള്ള ഉപതെരെഞ്ഞടുപ്പ് സുഗമമായി നടന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷന്, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാട്ടുമുറി വാര്‍ഡ്, ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് വാർഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ഉപതെരെഞ്ഞടുപ്പ് നടന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 80 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയായിരുന്നു വോട്ടെടുപ്പ്.
വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 ന് തുടങ്ങും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ വോട്ടെണ്ണൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂളിലും ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുള്ളത് അതാത് ഗ്രാമപഞ്ചായത്ത് ഹാളുകളിലുമാണ്. ഫലം www.sec.kerala.gov.in ലെ Trend ൽ ലഭ്യമാകും.