കോഴിക്കോട്ട് ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം


കോഴിക്കോട്: ഇടിമിന്നലേറ്റ് ഏഴ് പേർക്ക് പരിക്ക്. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരിക്കേറ്റത്.

പരിക്കേറ്റവരിൽ ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ലോറിയുടെ മുകളിൽ പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീഴുകയും ചെയ്തു

ചാപ്പയിൽ സ്വദേശി മനാഫ്, സുബൈർ, അനിൽ അഷ്‌റഫ്, സലീം, അബ്ദുൽ ലത്തീഫ്, ജംഷീർ എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്.