കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി

കോഴിക്കോട്: കർണാടകയിൽ ഉത്തര കന്നട ജില്ലയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഉത്തര കന്നട ജില്ലാ കലക്ടര്‍ അറിയിച്ചതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്.

അര്‍ജുനെ  കണ്ടെത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടിയന്തര സന്ദേശം അയച്ചിരുന്നു. തെരച്ചില്‍ നടപടികള്‍ ശക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തര കന്നട ജില്ലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഉത്തര കന്നട കലക്ടറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉത്തര കന്നട ജില്ലാ കലക്ടര്‍ അറിയിച്ചതായും സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *