ലോക്സഭാ തെരഞ്ഞെടുപ്പ്: അഞ്ച് പേർ കൂടി പത്രിക നൽകി

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയിൽ  അഞ്ച് പേർ കൂടി  നാമനിർദേശ പത്രിക നൽകി.

കോഴിക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം, എൻഡിഎ സ്ഥാനാർഥി എം ടി രമേശ്, ബി എസ് പി സ്ഥാനാർഥി അറുമുഖൻ,
വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ, എൻഡിഎ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണൻ എന്നിവരാണ് പത്രിക സമർപ്പിച്ചത്.

എളമരം കരീം, എം ടി രമേശ്, അറുമുഖൻ എന്നിവർ  വരണാധികാരിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് മുൻപാകെയാണ് പത്രിക നൽകിയത്.

വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കെ കെ ശൈലജയും പ്രഫുൽ കൃഷ്ണനും വടകര ലോക്സഭാ മണ്ഡലം വരണാധികാരി എ ഡി എം  കെ അജീഷ് മുമ്പാകെയാണ് പത്രിക നൽകിയത്.

എളമരം കരീം മൂന്ന് സെറ്റ് പത്രികയും
എം ടി രമേശ് രണ്ട് സെറ്റ് പത്രികയും അറുമുഖൻ ഒരു സെറ്റ് പത്രികയും നൽകി.
കെ കെ ശൈലജ
മൂന്ന് സെറ്റ് പത്രികയും
പ്രഫുൽ കൃഷ്ണൻ ഒരു സെറ്റ് പത്രികയുമാണ്  നൽകിയത്.

നാളെ (ഏപ്രിൽ 4) ആണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി.

കോഴിക്കോട് ലോക്സഭ മണ്ഡലം എൽ. ഡി. എഫ്.സ്ഥാനാർഥി എളമരം കരീം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്  നാമനിർദ്ദേശപത്രിക നൽകുന്നു
കോഴിക്കോട് ലോക്സഭ മണ്ഡലം ബിജെപി സ്ഥാനാർഥി എം ടി രമേശ്‌ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് നാമനിർദ്ദേശപത്രിക നൽകുന്നു

Leave a Reply

Your email address will not be published. Required fields are marked *