കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് കടയിൽ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ കടകളിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമനസേനയെത്തി തീ അണച്ചു. പള്ളിക്ക് സമീപത്തെ ടിബിഎസ് സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടരുകയായിരുന്നു.
കോഴിക്കോട്ട് കടയിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്

