താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്:  താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് – ഒമ്പത് വളവുകൾക്കിടയിൽ  രാവിലെ ഏഴോടെയാണ് സംഭവം. കാറിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറിൽനിന്നും തീ ഉയരുന്നത് കണ്ട് ഇവർ ഇറങ്ങി ഓടുകയായിരുന്നു.

കൽപ്പറ്റയിൽനിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. തീപിടിത്തത്തെ തുടർന്ന് ചുരത്തിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.

Leave a Reply

Your email address will not be published. Required fields are marked *