ചുഴലിക്കാറ്റ്: സഹായം അനുവദിക്കണം

കോഴിക്കോട്: അരീക്കാട് ഭാഗത്തുണ്ടായ ചുഴലിക്കാറ്റിൽ ഭീമമായ നാശനഷ്ടം സംഭവിച്ച പത്തോളം കടകൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

ശാരദാമന്ദിരം മുതൽ അരീക്കാട് അങ്ങാടി വരെയുള്ള റോഡ് അരികിൽ അപകടാ വസ്ഥയിൽ നിലയിലാണ്. കടപുഴകി വീഴാറായ വൻ മരങ്ങൾ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കെ എം ഹനീഫ, ജില്ലാ യൂത്ത് വിംഗ് ട്രഷറർ  തൗസീഫ്, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എം പി ഹരിഫ്, യൂത്ത് മണ്ഡലം പ്രസിഡണ്ട് ടി പി നൗഷീദ്, യൂണിറ്റ് സെക്രട്ടറി ടി കെ സിദ്ധീഖ്, എം പ്രസന്നൻ, പി കെ വഹാബ്,
എം അനിൽകുമാർ, യു വഹാബ്
തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *