വ്യവസായിയെ കാണാതായ സംഭവം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എച്ച്.ആര്‍.പി.എം


കോഴിക്കോട്: ബാലുശേരി എരമംഗലം മുഹമ്മദ് ആട്ടൂര്‍ എന്ന വ്യവസായിയെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം). 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അന്വേഷണത്തില്‍ എന്തെങ്കിലും പുരോഗതി ഉള്ളതായി കാണുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി.. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് എച്ച്.ആര്‍.പി.എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.