യുഎൽസിസിഎസ് മികച്ച തൊഴിൽ ദാതാവ്

കോഴിക്കോട്: കേന്ദ്രസർക്കാറിന്റെ സ്കിൽ ഡവലപ്മെന്റ് പദ്ധതിയായ ഡിഡിയുജികെവൈ-യിൽ ഊരുളങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിലെ മികച്ച തൊഴിൽദാതാവ്. യുഎൽസിസിഎസ് – ഡിഡിയുജികെവൈ സെന്ററിന് തിരുവനന്തപുരം കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന ഡിഡിയുജികെവൈ പൂർവ വിദ്യാർത്ഥിസംഗമമായ ടാലന്റോ-24-ൽ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് പുരസ്കാരം സമ്മാനിച്ചു. പ്രൊജക്ട് ഹെഡ് എ കെ സുരേഷ് ബാബു, ട്രെയിനർമാരായ സപ്ന വി പി, പ്രജിത്ത് പി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ഇതേ പ്രൊജക്റ്റിന് 2023-ൽ യുഎൽസിസിഎസ് – ഡിഡിയുജികെവൈ സെന്ററിലെ വിദ്യാർത്ഥിയായ സാന്റോ ജോസഫിന് ഹുണർ ബാസ് പുരസ്കാരവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ 66-ഉം സംസ്ഥാനതലത്തിൽ 12-ഉം വിദ്യാർത്ഥികളിൽനിന്നാണ് സാന്റോ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. വടകര ഒഞ്ചിയം നാദാപുരം റോഡിലാണ് സെന്റർ.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, ജാഫർ മാലിക് ഐഎഎസ്, കേന്ദ്ര ഗ്രാമവികസനമന്ത്രാലയം സ്കിൽ സെക്രട്ടറി കർമ്മ ബ്യൂട്ടിയ, സന്ധ്യ ഗോപകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *