അറിയിപ്പുകൾ, പരിപാടികൾ

കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 23ന് പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളേജ്, വെള്ളിപറമ്പ് പ്രദേശങ്ങളിൽ പൂർണമായും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.

പരിശീലന പരിപാടികൾ
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 27ന് പെറ്റ് ഡോഗ് മാനേജ്മെന്റ് എന്ന വിഷയത്തിലും 28 ന് മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിലും 29 ന് ഇറച്ചിക്കോഴി എന്ന വിഷയത്തിലും പരിശീലന പരിപാടികൾ നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ പ്രസ്തുത ദിവസങ്ങളിൽ രാവിലെ 10 നു മുമ്പ് പരിശീലന കേന്ദ്രത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04972 763473

ഗതാഗതം നിരോധിച്ചു
കോഴിക്കോട്: കൈതപ്പൊയിൽ-കോടഞ്ചേരി -അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ടാറിംഗ് നടക്കുന്നതിനാൽ കറ്റ്യാട് മുതൽ കോടഞ്ചേരി വരെ ഗതാഗതം പൂർണമായി നവംബർ 23 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്വൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കറ്റ്യാട് നിന്നും പുല്ലൂരാംപാറ മലയോര ഹൈവെ വഴി കോടഞ്ചരിക്കും തിരിച്ചും പോകണം.

ഇന്റർവ്യൂ
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജ്ജറി വിഭാഗത്തിൽ കാർഡിയാക് സർജിക്കൽ നഴ്സിംങ്ങിൽ നഴ്‌സുമാർക്ക് ഒരു വർഷ കാലാവധിയുള്ള പോസ്റ്റ് ബേസിക് സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള ഇന്റർവ്യൂ നവംബർ 25ന് ഉച്ചക്ക് രണ്ടറ്റ നടക്കും. ബി.എസ്.സി നഴ്സിങ് ബിരുദവും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ എത്തണം.

അപേക്ഷ ക്ഷണിച്ചു
അയിലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, എൻ ഐ ഇ എൽ ഐ ടിയുടെ സെർട്ടിഫൈഡ് വെബ് ഡെവലപ്പർ കോഴ്സ് ആരംഭിക്കുന്നു. 30 സീറ്റുള്ള കോഴ്സിലേക്ക് എസ് സി /എസ്ടി / Ews ഗേൾസ് എന്നിവർക്ക് അപേക്ഷിക്കാം. കോഴ്സ് പൂർണമായും സൗജന്യവും തൊഴിൽ സാധ്യതയുള്ളതുമാണ്. താൽപ്പര്യമുള്ളവർ ആധാർ കാർഡിന്റെ കോപ്പി, എസ്എസ്എൽസി ബുക്കിന്റെ കോപ്പി, വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.
ഫോൺ : 8547005029 , 9495069307 ,04923 241766

Leave a Reply

Your email address will not be published. Required fields are marked *