കോഴിക്കോട്: ജില്ലയില്‍ പയ്യോളി മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് ഒഴിവിലേക്ക് പുതുതായി അഡ്വക്കറ്റിനെ നിയമിക്കുന്നു. യോഗ്യരായ അഡ്വക്കറ്റുമാര്‍ ബയോഡാറ്റ അതാത് ബാര്‍ അസോസിയേഷനുകളില്‍ നൽകുകയും അഡ്വക്കറ്റുമാരുടെ പട്ടിക ജൂലൈ 10 നകം ബാര്‍ അസോസിയേഷനുകള്‍ ജില്ലാ കലക്ടറേറ്റില്‍ ലഭ്യമാക്കേണ്ടതുമാണ്.

