തലപ്പനക്കുന്ന് പാലം അപ്രോച്ച് റോഡിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി

കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴാപാലം തലപ്പനക്കുന്ന് പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എംഎല്‍എ അറിയിച്ചു. 2.4 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന് മാവൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശവാസികള്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം ഉപയോഗപ്പെടുത്തിയാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. പ്രകൃതി രമണീയമായ ഈ പ്രദേശം ഉള്‍പ്പെടുത്തി ഒരു ടൂറിസം വ്യൂ പോയിന്റ് നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ പ്രത്യേക പദ്ധതി തയ്യാറാക്കിയതായും അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത് ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ അറിയിച്ചു.