കോഴിക്കോട്: കമ്യൂണിസ്റ്റ് പാർടിയുടെ ഫറോക്ക് ഏരിയയിലെ മുതിർന്ന നേതാവും നാലു പതിറ്റാണ്ടിലേറെ സിപിഐ എം ഏരിയ കമ്മിറ്റി അംഗവും ഫറോക്ക് പഞ്ചായത്ത് പ്രസിഡൻ്റും ദേശാഭിമാനി റിട്ട. ജീവനക്കാരനുമായിരുന്ന ഫറോക്ക് നല്ലൂർ എളമ്പുലാശ്ശേരി ഹൗസ് എ ബാലകൃഷ്ണൻ (79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
കോഴിക്കോട് സഹകരണ ആശുപത്രിയിലായിരുന്നു മരണം.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായി. കെഎസ് വൈഎഫ് കോഴിക്കോട് താലൂക്ക് സെക്രട്ടറി , ജില്ല കമ്മിറ്റി അംഗം , 1978 മുതൽ 2021 വരെ സിപിഐ എം ഫറോക്ക് ഏരിയ കമ്മിറ്റി അംഗം , കെഎസ്കെടിയു ഫറോക്ക് ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.
1975 ൽ അടിയന്തരാവസ്ഥക്കാലത്ത് കരുതൽ തടങ്കൽ അറസ്റ്റിലായി. നിരവധി പ്രക്ഷോഭ സമരങ്ങളിൽ അറസ്റ്റിലായി പൊലീസ് മർദ്ദനത്തിനിരയായി.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 33 ദിവസം ജയിൽവാസമനുഭവിച്ചു .
1979 മുതൽ 1984 വരെ ഫറോക്ക് പഞ്ചായത്ത് അംഗവും
1995 മുതൽ 2000 വരെ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു. ഒരു തവണ ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായി.
നിലവിൽ സിപിഐ എം ഫറോക്ക് അമ്പലപ്പടി ബ്രാഞ്ച് അംഗവും ഫറോക്ക് ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റുമാണ്.
1982ൽ ദേശാഭിമാനിയിൽ നിയമനം ലഭിച്ചു
2007 ൽ ചീഫ് പ്രൂഫ് റീഡറായിരിക്കെ വിരമിച്ചു. കെയുഡബ്ലിയുജെ
ദേശാഭിമാനി സെൽ സെക്രട്ടറി,
കലിക്കറ്റ് പ്രസ് ക്ലബ് ജോ. സെക്രട്ടറി,
കെയുഡബ്ലിയുജെ
സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു
അച്ഛൻ: പരേതനായ രാരുണ്ണി.
അമ്മ: പരേതയായ കാക്കി.
ഭാര്യ: ഗിരിജ (റിട്ട. ആരോഗ്യ വകുപ്പിൽ നഴ്സിങ് അസിസ്റ്റൻ്റ്)
മക്കൾ: ലെനിൻ ദാസ് (യുഎഇ)
ബിന്ദു (ഫറോക്ക് നഗരസഭ കൗൺസിലർ , സിപിഐ എം ഫറോക്ക് ലോക്കൽ കമ്മിറ്റി അംഗം , ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ)
അനിൽ ദാസ് (ഗ്രാഫിക് ഡിസൈനർ).
മരുമക്കൾ : ബബിത (ചേലേമ്പ്ര ) ,
പ്രവീൺ കൂട്ടുങ്ങൽ (സിപിഐ എം ഫറോക്ക് ലോക്കൽ കമ്മിറ്റി അംഗം),
ഷിംന ( മുട്ടിക്കുളങ്ങര , പാലക്കാട് ).
എ ബാലകൃഷ്ണൻ അന്തരിച്ചു

