‹

പ്രവാസി പരാതി പരിഹാര സമിതി യോഗം 23 ന്

കോഴിക്കോട്: ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയുടെ അടുത്ത യോഗം ജൂലൈ 23ന്  ചേരും. പ്രവാസി പരാതി പരിഹാര സമിതിയില്‍ പരിഗണിക്കേണ്ട പരാതികള്‍ ജൂലൈ 22ന്  ഉച്ച രണ്ട്  മണിക്കകം  കോഴിക്കോട്  ജോയിന്റ് ഡയറക്ടര്‍ ഓഫീസിൽ നേരിട്ടോ തപാലായോ ഓണ്‍ലൈനായോ നൽകാം. പരാതികളില്‍ ജില്ലതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി എന്ന് സൂചിപ്പിക്കണം.

പരാതി ലഭിക്കേണ്ട വിലാസം: കണ്‍വീനര്‍, ജില്ലതല പ്രവാസി പരാതി പരിഹാര സമിതി ആന്റ് ഡെപ്യൂട്ടി ഡയറക്ടര്‍, c/o ജോയിന്റ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് 673020. ഇ.മെയില്‍: jdlsgdkzd@gmail.com,  ഫോണ്‍: 0495-2371799, 2371916.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000