പ്രോജക്ട് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഇംഹാന്‍സും പട്ടിക-വര്‍ഗ വികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന, വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരെ വീടുകളില്‍ ചെന്ന് നേരിട്ട് കണ്ട് രോഗ നിര്‍ണയവും ചികില്‍സയും നടത്തുന്ന പദ്ധതിയായ ട്രൈബല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ടിലേക്ക് ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് ഡയറക്ടറെ  (ഒരു ഒഴിവ്) നിയമിക്കുന്നു. 

യോഗ്യത:  സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷ എംഫിലും പിഎച്ച്ഡിയും. അല്ലെങ്കില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷ എംഫിലും 5 വര്‍ഷം മാനസികരോഗ പുനരധിവാസത്തിലോ, സാമൂഹിക മാനസിക ആരോഗ്യത്തിലോ ഉള്ള പ്രവര്‍ത്തനപരിചയം. പ്രായം 50 ൽ താഴെ. ശമ്പളം 60,000 രൂപ.
അപേക്ഷ ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം  ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പിഒ, കോഴിക്കോട്- 08. എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in.  ഫോണ്‍: 0495-2359352.  

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000