കുരുന്നുകൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്മാരായ അബിനീഷ്, കെ ജീവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷീബ ശ്രീധരൻ, കെ ടി എം കോയ, എം പി മൊയ്തീൻ കോയ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി, സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ ജോയ് തോമസ്, പി.എച്ച്.എൻ.എസ് സ്വപ്ന കെ വി എന്നിവർ സംസാരിച്ചു. തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ ജെ നന്ദി പറഞ്ഞു. ആകെ 2210 ബൂത്തുകളാണ് ജില്ലയിൽ തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചത്. ഇതിൽ 45 ട്രാൻസിറ്റ് പോയിന്റ്കളും 49 മൊബൈൽ ബൂത്തുകളും ഉൾപ്പെടും.

സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങൾ വഴിയാണ് തുള്ളി മരുന്ന് നൽകുന്നത്. പ്രത്യേകം പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരുമാണ് തുള്ളി മരുന്ന് വിതരണം നടത്തുന്നത് . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്

ചെലവൂർ ഹെൽത്ത് സെൻ്ററിൽ
വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ ഉദ്ഘാടനം നിര്‍വഹിച്ചു. ജെപിഎച്ച്എൻഷിനു ജോൺസൺ സ്വാഗതം പറഞ്ഞു.
മെഡിക്കൽ ഓഫീസർ ഡോ. നിർമ്മൽ ചന്ദ് അധ്യക്ഷത വഹിച്ചു

ചെലവൂർ ഹെൽത്ത് സെൻ്ററിൽ
വാർഡ് കൗൺസിലർ അഡ്വ. സി എം ജംഷീർ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *