പോളിയോ വാക്‌സിന്‍ വിതരണം മാർച്ച് മൂന്നിന്


കോഴിക്കോട്: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്‌സിന്‍ വിതരണം നടക്കും.  പോളിയോ രോഗത്തിനെതിരെ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത ബൂത്തുകളിലും രണ്ട് തുള്ളി പോളിയോ വാക്‌സിന്‍ ഈ പരിപാടിയുടെ ഭാഗമായി രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച്  വരെ നല്‍കുന്നതായിരിക്കും. അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് ലഭ്യമായിട്ടുണ്ടെന്ന് എല്ലാ മാതാപിതാക്കളും ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *