‹

നഴ്‌സിംഗ് പ്രവേശന പരീക്ഷ: സൗജന്യ പരിശീലനവും മാർഗനിർദ്ദേശവും 



കോഴിക്കോട്: കേരളത്തിൽ നടത്താൻ പോകുന്ന പ്രഥമ നഴ്‌സിംഗ് പ്രവേശന പരീക്ഷയെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലെ സ്‌കിൽ സെന്ററിന്റെ നേതൃത്വത്തിൽ മാർഗനിർദ്ദേശവും സൗജന്യ പരിശീലനവും നൽകും. താൽപ്പര്യമുള്ളവർ 8971118967 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പ് സന്ദേശം അയക്കുകയോ skillcentre@rediffmail.com മെയിലിൽ ആവശ്യപ്പെടുകയോ ചെയ്താൽ പരിശീലനത്തിനുളള അപേക്ഷയുടെ ലിങ്ക് അയക്കും. അവസാന തീയ്യതി മാർച്ച് 30. ഓൺലൈനായും നേരിട്ടും മാർഗ്ഗ നിർദ്ദേശക ക്യാമ്പ് സംഘടിപ്പിക്കും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000