കണ്ണട വ്യാപാര രംഗത്ത് കുടുംബ സുരക്ഷാ പദ്ധതി

കോഴിക്കോട്:
കണ്ണട വ്യാപാര രംഗത്തെ കച്ചവടക്കാർക്ക് വേണ്ടി ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ നടപ്പാക്കിയ 6 ലക്ഷം രൂപയുടെ കുടുംബ സുരക്ഷാ പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രഡിഡന്റ്
അമീർ മുഹമ്മദ് ഷാജി  നിർവഹിച്ചു,

ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് നൗഷാദ് ചെമ്പറ അധ്യക്ഷത വഹിച്ചു. ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം പി സലിം ഹാജി മുഖ്യാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീവത്സൻ, നിഷാന്ത് സി വി, സനൂജ് കൈത്താണ്ടി, സക്കരിയ പയ്യോളി, ഹാരിസ് സിറ്റി, ഷബീർ കൊയിലാണ്ടി, മജീദ് കൊടുവള്ളി, ഷിബു പി, റിഷാദ് നൂർ എന്നിവർ സംസാരിച്ചു.

നവംബർ 8, 9 തീയതികളിൽ എറണാകുളം അഡ്ലക്സ്  കൺവെൻഷനിൽ സെന്ററിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ഭാഗമായാണ്  ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000