അനസ്‌തേഷ്യോളജിസ്റ്റ് അഭിമുഖം 25 ന്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അനസ്‌തേഷ്യോളജിസ്റ്റിനെ നിയമിക്കുന്നു.

യോഗ്യത:  അനസ്‌തേഷ്യാളജിയിലുള്ള എംഡി/ഡിഎന്‍ബി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടു കൂടിയ ഡിപ്ലോമ ഇന്‍ അനസ്‌തേഷ്യ. പ്രതിമാസം 1,00,000  രൂപയാണ് വേതനം. ജൂലൈ 25 ന് രാവിലെ 11.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ എത്തണം. ഫോണ്‍: 0495-2355900.

Leave a Reply

Your email address will not be published. Required fields are marked *