ഹിന്ദി കവിതാ രചനയില്‍ ഹര്‍ഷയ്ക്ക് എ ഗ്രേഡ്

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കൻഡറി വിഭാഗം ഹിന്ദി കവിതാ രചനാ മത്സരത്തില്‍ പി ഹര്‍ഷയ്ക്ക് എ ഗ്രേഡ്. കോഴിക്കോട് ജില്ലയിലെ മുക്കം ഹയർ സെക്കൻഡറി സ്കൂളില്‍ പ്ല‍സ്ടു സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. മഞ്ഞുപെയ്യാന്‍ തുടങ്ങുന്നു എന്ന വിഷയത്തിലായിരുന്നു കവിത രചനാ മത്സരം.

ആദ്യമായി സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെയും പങ്കെടുത്ത ഐറ്റത്തില്‍ എ ഗ്രേഡ് ലഭിച്ചതിന്റെയും സന്തോഷത്തോടെയാണ് ഹര്‍ഷ കൊല്ലത്തോട് വിടപറഞ്ഞത്. മൂത്തൂറ്റ് ബാങ്ക് ജീവനക്കാരനായ ബെെജുവിന്റെയും റിനിയുടെയും മകളാണ്. സഹോദരി ഹരിത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Leave a Reply

Your email address will not be published. Required fields are marked *