വൈകീട്ട് നാലിന് സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് മൂന്ന് മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ചുള്ള ജില്ലാതല ‘വികസനവര’ നാളെ (മെയ് ഒന്ന്) കോഴിക്കോട് ബീച്ചില്‍ നടക്കും. വൈകീട്ട് നാലിന് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പരിപാടി കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്‍ സുനില്‍ അശോകപുരം മുഖ്യാതിഥിയാകും.
ജില്ലയിലെ വിവിധ തദ്ദേശ കേന്ദ്രങ്ങളിലായി ഏപ്രില്‍ 30 വരെ നടന്ന മത്സരങ്ങളിലെ വിജയികളാണ് ജില്ലാതലത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള, ബിആര്‍സി യൂണിറ്റുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.

