ഉര്‍ദു അതിഥി അധ്യാപക അഭിമുഖം

കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അദ്ധ്യയന വർഷം ഉര്‍ദു വിഷയത്തില്‍ അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം  ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോളേജ് ഓഫീസില്‍ നടത്തുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി, എംഎഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡി, എംഫില്‍ അഭികാമ്യം.
ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം  പ്രിന്‍സിപ്പൽ മുന്‍പാകെ അഭിമുഖത്തിനായി എത്തണം.   അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ  അതിഥി അധ്യാപക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണംഫോൺ: 0495-2722792 .                                                                                                                                                               

Leave a Reply

Your email address will not be published. Required fields are marked *