ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരളത്തിലെ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തി, ബന്ധപ്പെട്ട മേഖലയില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നല്‍കി, ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെ  വരുമാനമാര്‍ഗ്ഗം
കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നല്‍കുന്ന ടൂള്‍ക്കിറ്റ് ഗ്രാന്റ് പദ്ധതിയ്ക്ക് (2024-25) പിന്നോക്ക വിഭാഗവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

നിലവില്‍ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന, കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്ത 60 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in  മുഖേന ഓണ്‍ലൈനായി  അപേക്ഷിക്കണം.    അവസാന തീയതി ജനുവരി 10. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0495-2377786, bcddcalicut@gmail.com.