എന്‍ഐടിയില്‍ താത്കാലിക അധ്യാപകർ


കോഴിക്കോട്:  എന്‍ഐടിയിലെ ഹ്യൂമാനിറ്റീസ്, ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിവിധ വിഷയങ്ങള്‍ക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ വിഷയങ്ങള്‍ പഠിപ്പിക്കാനാണ്. ജൂലൈയില്‍ ആരംഭിക്കുന്ന ഒരു സെമസ്റ്റര്‍ കാലയളവിലേക്കായിരിക്കും നിയമനം. പിഎച്ച്ഡി ബിരുദധാരികള്‍ക്ക് പ്രതിമാസം 70,000 രൂപയും ഗവേഷണ പ്രബന്ധം സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് പ്രതിമാസം 58,000 രൂപയുമാണ് ഏകീകൃത പ്രതിഫലം.
യോഗ്യത, അപേക്ഷാ ഫോം, പൊതുവായ നിര്‍ദ്ദേശങ്ങള്‍ എന്നിവയ്ക്ക് www.nitc.ac.in സന്ദര്‍ശിക്കുക. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 12.

Leave a Reply

Your email address will not be published. Required fields are marked *