വിദ്യാഭ്യാസവും സാന്ത്വനവും ഇല്ലാതെ അതിജീവനം സാധ്യമല്ല: എം എൻ കാരശ്ശേരി

കോഴിക്കോട്: മനുഷ്യ ജീവിതം ഒറ്റക്കാണ്. അവിടെ ഏകാന്തതയെ മറികടക്കാൻ വിദ്യാഭ്യാസത്തിനും സാന്ത്വനത്തിനും വലിയ പങ്കുവഹിക്കാനുണ്ടെന്ന് എം എൻ കാരശ്ശേരി. ട്രസ്റ്റ് 93 ഫൗണ്ടേഷൻ്റെ 4 -ാ മത് സൂസൻ എം തോമസ് സ്കോളർഷിപ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ റിതീഷ് കണ്ണോത്ത്‌ അധ്യക്ഷത വഹിച്ചു.

സിൽവർ ഹിൽസ് ഹൈസ്കൂളിലെ 93 ബാച്ചിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ട്രസ്റ്റ്‌ 93 ഫൌണ്ടേഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം നൽകുന്നതിനായി രൂപപ്പെടുത്തിയതാണ് ട്രസ്റ്റ്‌ 93 ഫൌണ്ടേഷൻ. അതിനു പുറമെ എല്ലാവർഷവും പഠനത്തിൽ മികവ് പുലർത്തുന്ന 2 കുട്ടികൾക്ക് വീതം 25,000/- രൂപയും, മെമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ അടങ്ങുന്നതാണ് സ്കോളർഷിപ്.
93 ബാച്ചിലെ അംഗമായ മൂന്ന് വർഷം മുമ്പ് മരണപ്പെട്ട സൂസൻ എം തോമസിന്റെ പേരിലാണ് സ്കോളർഷിപ് നൽകിവരുന്നത്. കൂടാതെ ട്രസ്റ്റിന്റെ ഔട്ട്‌ റീച്ച് പ്രോഗ്രമായ BRIDGE THE GAP ഇനിഷ്യേറ്റീവിലൂടെ മറ്റ് സ്കൂളുകളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്‌ നടത്തിവരുന്നു. ചോലപ്പുറത്തു സ്കൂൾ, പറോപ്പടിയിൽ ആരംഭിച്ച ക്ലാസുകൾ മറ്റ് സ്കൂളുകളിലും ആരംഭിക്കുന്നതാണ്.   സെക്രട്ടറി മിഥുൻ രാജ് പയനാട്ട്, ട്രസ്റ്റ്‌ മുൻ ചെയർമാൻ രഞ്ജിത്ത് നെടുങ്ങാടി,സിൽവർ ഹിൽസ് എസ് പ്രിൻസിപ്പൽ Fr. ജോൺ മണ്ണാറത്തറ CMI, മുൻ പ്രിൻസിപ്പൽ Fr. മാത്യു എടക്കര, പി ടി എ പ്രസിഡൻ്റ് ഗോപേഷ് ഓംകാർ എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000