വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ സ്‌പോട്ട് അഡ്മിഷൻ


കോഴിക്കോട്: കേപ്പിന്റെ നിയന്ത്രണത്തിലുള്ള വടകര കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമ ഇന്‍ ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്സ് എന്ന കോഴ്സിലെ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കു ഗവണ്‍മെന്റ് ഫീസില്‍ ( 2024-25 അദ്ധ്യയന വര്‍ഷം ) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓണ്‍ലൈനായി സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കും ഇതു വരെ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്കും പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വടകര എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ അഞ്ച്  മുതല്‍  ഒന്‍പത് വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നടത്തുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. താൽപര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്ന രേഖകളും കോഴ്സ് ഫീസും സഹിതം നേരിട്ട് പങ്കെടുത്ത്  കോഴ്സില്‍ പ്രവേശനം നേടാം. ഫോണ്‍ – 9747605515, 9400477225, 9895183438.

Leave a Reply

Your email address will not be published. Required fields are marked *