കോഴിക്കോട്: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻസിലെ ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ്, ടെലിവിഷന്‍ ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവ് വന്ന ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ജൂലൈ 11 ന് നടത്തും. എറണാകുളം കാക്കനാട്ടുളള അക്കാദമി കാമ്പസില്‍ രാവിലെ 10 ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. പ്രായപരിധി 28 വയസ്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവേശനം ഉറപ്പാകുന്നവര്‍ അഡ്മിഷന് ഫീസ് / കോഴ്സ് ഫീസ് അടയ്ക്കാന്‍ തയ്യാറായി വരണം. ഫോണ്‍: 0484-2422275.
Related Posts
പി എസ് സി അഭിമുഖം
കോഴിക്കോട്: ജില്ലയിലെ മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് II /ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 162/2022) തസ്തികയ്ക്ക് 01.08.2023ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ…
പ്രത്യേക പാരിതോഷികം നൽകുന്നു
കോഴിക്കോട്: 2022-23 അധ്യയന വർഷത്തിൽ കലാ-കായിക- അക്കാദമിക് രംഗത്ത് കേന്ദ്ര സംസ്ഥാന തലങ്ങളിൽ മികവ് പുലർത്തിയ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ…
പി എസ് സി വിജ്ഞാപനം
കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത ഉള്‍പ്പടെയുളള വിശദവിവരം www.keralapsc.gov.in ൽ.

