തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് സീറ്റ് ഒഴിവ്

കോഴിക്കോട്: എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യുസിങ്ങ് ടാലി), ഡാറ്റാ എൻട്രി ഓഫീസ് ആൻഡ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളുടെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അവസാന തിയ്യതി : മാർച്ച് 14. പട്ടികജാതി/പട്ടികവർഗ്ഗ/ഒഇസി വിദ്യാർത്ഥികൾക്ക് കോഴ്‌സ് സൗജന്യമാണ്. വിവരങ്ങൾക്ക് 0495 2720250, 9745208363.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000