സ്കൂൾ കെട്ടിടോദ്ഘാടനം

കോഴിക്കോട്: നവീകരിച്ച മുണ്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിടത്തിന്റെയും വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 29.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂൾ കെട്ടിടവും അനുബന്ധ പദ്ധതികളും പൂർത്തീകരിച്ചത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ വി ജാഫർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ടി കെ മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം സിന്ധു, ഗ്രാമപഞ്ചായത്ത് അംഗം എം എം പ്രസാദ്, ഫ്ലവേഴ്സ് ടോപ് സിംഗർ ഋതുരാജ്, വി എസ് ജിതേഷ്, എം സത്യനാഥൻ, എം പുഷ്പാകരൻ, പ്രധാനാധ്യാപിക ആഗ്നസ് മില്‍ഡ ലോപസ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ  എന്നിവർ സംസാരിച്ചു. കെ ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000