നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഒക്ടോബർ 5 ന്

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ അഞ്ചിന് നിയുക്തി 2024 മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി നടത്തുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ ദാതാക്കളും ഉദ്യോഗാര്‍ത്ഥികളും 0495 2370176, 0495 2370178 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000