ലാറ്ററല്‍ എന്‍ട്രി; സ്‌പോട്ട് അഡ്മിഷൻ                          

കോഴിക്കോട്: ഗവ. വുമണ്‍സ് പോളിടെക്‌നിക് കോളേജിലെ 2025-26 വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി രണ്ടാം വര്‍ഷത്തിലേക്കുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷന്റെ കൗണ്‍സലിംഗ് ജൂലൈ 14ന്  രാവിലെ ഒന്‍പത് മുതല്‍ കോളേജില്‍  നടത്തും. www.polyadmission.org/LET എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കോഴിക്കോട് ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്ളതും പുതുതായി അപേക്ഷിച്ചതുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.   താല്‍പര്യമുള്ളവര്‍ മേല്‍ പറഞ്ഞ തിയ്യതിയില്‍ രാവിലെ 9നും 10.30നും ഇടയ്ക്ക് പോളിടെക്‌നിക്കില്‍ വന്ന് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ www.polyadmission.org/LET എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


Leave a Reply

Your email address will not be published. Required fields are marked *