കെ-ടെറ്റ് പരീക്ഷ  ഡിസംബർ 29, 30 ന്

കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ അധ്യാപകരായി നിയമിക്കപ്പെടാനുള്ള യോഗ്യതാനിർണയ പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 29, 30 തീയതികളിൽ നടത്തും. നാലു വിഭാഗങ്ങളിലായാണ് പരീക്ഷ.

കാറ്റഗറി- 1 ലോവർ പ്രൈമറി ക്ലാസുകൾ, കാറ്റഗറി – 2 അപ്പർ പ്രൈമറി ക്ലാസുകൾ, കാറ്റഗറി – 3 ഹൈസ്കൂൾ ക്ലാസുകൾ, കാറ്റഗറി – 4 ഭാഷാ അധ്യാപകർ- അറബി, ഹിന്ദി, സംസ്കൃതം, ഉർദു-യു.പി തലം വരെ, സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് & ക്രാഫ്റ്റ്, കായിക അധ്യാപകർ).

കെ-ടെറ്റ് ചുമതല പരീക്ഷാഭവനാണ്. പരീക്ഷഘടന, സിലബസ്, അപേക്ഷിക്കാനുള്ള യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ktet.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

പരീക്ഷകേന്ദ്രം ഹാൾടിക്കറ്റിൽ ലഭ്യമാകും.ഓരോ കാറ്റഗറി പരീക്ഷക്കും അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗത്തിന് 500 രൂപയും എസ് സി/എസ് ടി/ഭിന്നശേഷി/കാഴ്ച പരിമിതി വിഭാഗത്തിന് 250 രൂപയുമാണ് ഫീസ്. നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാർഡ് മുഖാന്തരം ഫീസ് അടക്കാം. നിർദേശാനുസരണം ഓൺലൈനായി ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. നവംബർ 17 വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത 45 ശതമാനം മാർക്കോടെ പ്ലസ്ടുവും ടിടിസി/ഡിഎസ്/ഡിഎൽഎഡും അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബിഎഡ്/ഡിഎൽഎഡും. പ്രായപരിധിയില്ല.

കെ-ടെറ്റിൽ യോഗ്യത നേടുന്നതിന് ജനറൽ കാറ്റഗറിക്ക് 60 ശതമാനം (90 മാർക്ക്), എസ് സി/എസ് ടി/ഒബിസി/ഒഇസി വിഭാഗങ്ങൾക്ക് 55 ശതമാനം (82 മാർക്ക്), ഭിന്നശേഷിക്കാർക്ക് 50 ശതമാനം (75 മാർക്ക്) എന്നിങ്ങനെ കരസ്ഥമാക്കണം. കെ-ടെറ്റ് പരീക്ഷക്ക് നെഗറ്റീവ് മാർക്കില്ല.നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് യോഗ്യതകൾ നേടിയവരെ കെ-ടെറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്ക. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *