‹

കോഴിക്കോട് കോർപ്പറേഷനിൽ ഇന്റേൺഷിപ്പിന് അവസരം

കോഴിക്കോട്: കോർപ്പറേഷനിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന മിഷനിൽ ഇന്റേൺഷിപ്പിന് അവസരം. ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ സ്വാധീനത്തെക്കുറിച്ചും വഴിയോര കച്ചവടക്കാർക്ക് വേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ചും പഠനം നടത്താനാണ് ഇന്റേൺസിനെ നിയമിക്കുന്നത്. രണ്ട് മാസത്തേക്കാണ് നിയമനം.

സോഷ്യൽ വർക്ക്, സോഷ്യോളജി എക്കണോമിക്സ്, ഡവലപ്‌മെൻറ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. കോഴ്സ് പൂർത്തീകരിച്ച് മൂന്ന് വർഷം കഴിഞ്ഞവർക്കും മറ്റു ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല. ഇൻ്റെൺഷിപ് കാലയളവിൽ മാസം എട്ടായിരം രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ internship.aicte-india.org എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യണം. അവസാന തിയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക്: 9544109096

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000