ഇന്ററാക്റ്റീവ് സെഷന്‍ നാളെ

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ  ഭാഗമായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനും (RGSA) സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്‌മെന്റും (CWRDM) എന്‍എസ്എസ്  യൂണിറ്റും സംയുക്തമായി നടത്തുന്ന ഇന്ററാക്റ്റീവ് സെഷൻ നാളെ (മാര്‍ച്ച് 11). ‘ശാസ്ത്രസാങ്കേതിക മേഖലയില്‍ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പ്രാധാന്യം’ എന്ന വിഷയത്തെ കുറിച്ച്  സിഡബ്ല്യുആര്‍ഡിഎമ്മി ലെ പ്രശസ്തരായ 10 ശാസ്ത്രജ്ഞമാരുടെ പാനല്‍ നടത്തുന്ന സെഷൻ ഉച്ച 2.30 ന് സിഡബ്ല്യുആര്‍ഡിഎം  കുന്നമംഗലത്ത്  നടക്കും.