പ്രൗഢമായ ചടങ്ങിൽ ഐഐഎംകെ ബിരുദദാനം

കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട്(ഐഐഎം കെ) ബിരുദദാനച്ചടങ്ങിൽ 401 വിദ്യാർഥിനികളുൾപ്പെടെ 1196 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.  33 ശതമാനമാണ് വിദ്യാർഥിനികൾ. വിവിധ വിഭാഗങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് 26-ാമത് ബിരുദദാനച്ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം.

നാല് ഉന്നത സ്വകാര്യ കോർപറേറ്റ് കമ്പനി പ്രതിനിധികളും പൊതുമേഖലാ പ്രതിനിധികളും ഉൾപ്പെടെ പ്രൗഢമായ സദസ്സ് ചടങ്ങിനെത്തി. നിവിയ ഇന്ത്യ മാനേജിങ് ഡയറക്ടർ ഗീതിക മേത്ത അധ്യക്ഷയായി. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) ചെയർമാൻ അമരേന്ദു പ്രകാശ് മുഖ്യാതിഥിയായി. ബിഗ് ബാസ്കറ്റ് സിഇഒ ഹരി മേനോൻ, എൽടിഐ മൈൻഡ് ട്രീ സിഇഒ ദേബാശിസ് ചാറ്റർജി, ഐഐഎംകെ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ എ വെള്ളയൻ, ഐഐഎം കെ ഡയറക്ടർ പ്രൊഫ. ദേബാശിസ് ചാറ്റർജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *