ഹോട്ടല്‍ മാനേജ്മെന്റ് അഭിരുചി പരീക്ഷ 23ന്


കോഴിക്കോട്: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍  മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി  മാനേജ്മെന്റില്‍  ന്യൂഡല്‍ഹി  ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി  ബിരുദം നല്‍കുന്ന  ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍   ബിരുദ കോഴ്സിന്  ഒഴിവുള്ള   സീറ്റുകളിലേക്കുള്ള അഭിരുചി പരീക്ഷ ജൂലൈ 23 ന് നടക്കും. ബിരുദ പ്രവേശനത്തിന് പ്ലസ് ടു പരീക്ഷ  40 ശതമാനം മാര്‍ക്കോടെ  പാസായവര്‍ക്ക്  അപേക്ഷിക്കാം.
സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത ഫീസിളവ് ഉണ്ടായിരിക്കും.   വിദ്യാര്‍ത്ഥികള്‍ ജൂലൈ 19 നകം അപേക്ഷ നൽകണം. ഫോണ്‍:  0495-2385861, 9037098455. 

Leave a Reply

Your email address will not be published. Required fields are marked *