ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ: ഹാള്‍ടിക്കറ്റ് വിതരണം തുടങ്ങി

കോഴിക്കോട്: ജൂലൈ 10 മുതല്‍ 27 വരെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വിതരണം തുടങ്ങി.
ഒന്ന്, രണ്ട് വര്‍ഷ പരീക്ഷകള്‍ക്കൊപ്പം ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചവരും ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ടിക്കറ്റ് കൈപ്പറ്റണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് അറിയിച്ചു.
ജില്ലയിലെ 14 പരീക്ഷാ കേന്ദ്രങ്ങളിലായി 761 പേര്‍ ഒന്നാം വര്‍ഷത്തെയും 1224 പേര്‍ രണ്ടാം വര്‍ഷത്തെയും തുല്യത പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.