കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ഒഫ്താല്‍മോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചറര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) ആയി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ ഒഴിവുണ്ട്. വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂലൈ 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. പ്രായപരിധി: 18-36.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള പിജി. വേതനം: മണിക്കൂറിന് 200 രൂപ. ഫോണ്‍: 0495-2350216.

