കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം വിഭാഗങ്ങളിൽ 2023-24 അധ്യയനവർഷം തീരുന്നത് വരെ ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് യു ജി സിയും കേരള പി എസ് സിയും നിർദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ പ്രമാണങ്ങളുമായി ജനുവരി 18നു രാവിലെ 10 നു മുൻപായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.geckkd.ac.in

