അതിഥി അധ്യാപക നിയമനം


കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ 2023-24 അധ്യയന വർഷത്തേക്ക് എജ്യുക്കേഷണൽ ടെക്നോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, എം.എഡ് (എജ്യുക്കേഷണൽ ടെക്നോളജി ഒരു വിഷയമായിരിക്കണം), നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ അഭികാമ്യം. യോഗ്യരായവർ ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 23ന് രാവിലെ 10 ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിനായി ഹാജരാവേണ്ടതാണ്. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതിഥി അധ്യാപക പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 0495 2722792

Leave a Reply

Your email address will not be published. Required fields are marked *