ഗസ്റ്റ് ഫാക്കല്‍റ്റി സെലക്ഷൻ

കോഴിക്കോട്: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഹോട്ടല്‍ മാനേജ്മെന്റില്‍ ടീച്ചിങ് അസ്സോസിയേറ്റ്, കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്,  യോഗ എന്നീ വിഷയങ്ങളില്‍  ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്  വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്ക് പങ്കെടുക്കാം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് ഹോട്ടല്‍ മാനേജ്‌മെന്റ്, യോഗ വിഷയങ്ങളില്‍ അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെസ്റ്റ്ഹില്ലിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെ്ന്റില്‍ ജൂലൈ 19 നകം  അപേക്ഷിക്കണം. ഫോണ്‍ – 0495 – 2385861,  www.sihmkerala.com

Leave a Reply

Your email address will not be published. Required fields are marked *