ഗവ. ഐടിഐ പ്രവേശനം; തീയതി നീട്ടി


കോഴിക്കോട്: ഗവ. ഐടിഐ  പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ അഞ്ച് വൈകീട്ട് അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയ ശേഷം തൊട്ടടുത്ത ഗവ. ഐ.ടി.ഐയില്‍ ചെന്ന് ജൂലൈ 10ന് വൈകീട്ട് അഞ്ച് മണിക്കു മുമ്പായി അപേക്ഷ വെരിഫിക്കേഷന്‍ നടത്തണം. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അഡ്മിഷന് പരിഗണിക്കുകയുള്ളൂ. ഫോണ്‍ – 0495 2377016.