കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, GATE/MAT, യുജിസി-നെറ്റ്/ജെആര്‍എഫ് എന്നീ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം നടത്തുന്ന ഉദ്യാഗാര്‍ത്ഥികള്‍/വിദ്യാര്‍ത്ഥികൾ ആണ് അപേക്ഷിക്കേണ്ടത്. വകുപ്പ് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം.
www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി സെപ്തംബര്‍ 15. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്-സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0495-2377786.

