അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി  എൻഹാൻസ്മെന്റ് പ്രോഗ്രാം – മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ (2023-24) മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ വിഭാഗം ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പ്രസ്തുത പട്ടികകൾ www.bcdd.kerala.gov.in, www.egrantz.kerala.gov.in  എന്നീ വെബ്സൈറ്റുകളിലും ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തിഗത അറിയിപ്പ് നൽകുന്നതല്ല. ആനുകൂല്യത്തിന് പരിഗണിക്കപ്പെടുന്നവർക്ക് മാർച്ച് 31 നകം അവരവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് തുക വിതരണം ചെയ്യുന്നതാണെന്ന്  മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *